ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി പ​ത്ര​ത്തി​നെ​തി​രേ: വി.​ഡി. സ​തീ​ശ​ന്‍
ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത്  പാ​ര്‍​ട്ടി പ​ത്ര​ത്തി​നെ​തി​രേ:  വി.​ഡി. സ​തീ​ശ​ന്‍
Sunday, September 22, 2024 2:03 AM IST
കൊ​​​ച്ചി: വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നു കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ആ​​​ദ്യം കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​ത് ദേ​​​ശാ​​​ഭി​​​മാ​​​നി പ​​​ത്ര​​​ത്തി​​​ന് എ​​​തി​​​രേ​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ഒ​​​രു കേ​​​സു​​​ണ്ടാ​​​ക്കി അ​​​ദ്ദേ​​​ഹം​​ത​​​ന്നെ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തി അ​​​ദ്ദേ​​​ഹം​​ത​​​ന്നെ ശി​​​ക്ഷ വി​​​ധി​​​ച്ച് തൂ​​​ക്കി​​​ക്കൊ​​​ല്ലാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​യു​​​ണ്ട്.

വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​ശാ​​​ഭി​​​മാ​​​നി ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള വ്യാ​​​ജ​​​വാ​​​ര്‍​ത്ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തു ന​​​ല്ല​​​താ​​​ണ്.


കെ​​​എ​​​സ്‌​​​യു നേ​​​താ​​​വ് അ​​​ന്‍​സി​​​ല്‍ ജ​​​ലീ​​​ല്‍ വ്യാ​​​ജ ഡി​​​ഗ്രി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നു വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത് ദേ​​​ശാ​​​ഭി​​​മാ​​​നി​​​യാ​​​ണ്. ഈ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് ത​​​ന്നെ​​​യാ​​​ണ് അ​​​തു​​സം​​ബ​​ന്ധി​​ച്ച് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​ത്.

ചാ​​​ര​​​ക്കേ​​​സ് തു​​​ട​​​ങ്ങി വ​​​ച്ച​​​ത് ഞ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ പ​​​റ​​​ഞ്ഞ പ​​​ത്ര​​​വും ദേ​​​ശാ​​​ഭി​​​മാ​​​നി​​​യാ​​​ണ്. ചാ​​​ര​​​ക്കേ​​​സി​​​ന്‍റെ പേ​​​രി​​​ല്‍ ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പി​​​ന്നീ​​​ട് വ്യ​​​ക്ത​​​മാ​​​യി-​​സ​​​തീ​​​ശ​​​ന്‍ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.