ഫോര്ട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് പാരമ്പര്യമുള്ള വ്യാവസായിക സ്ഥാപനങ്ങളിലും പിന്നീട് കളമശേരിയും ആലുവയും കേന്ദ്രീകരിച്ച് രൂപപ്പെട്ട വ്യാവസായിക മേഖലയിലും തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയനുകള്‍ ഉണ്ടാക്കാനും ലോറന്‍സ് മുന്നിലുണ്ടായിരുന്നു.
തുറമുഖത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിന് പോര്‍ട്ട് ലേബര്‍ യൂണിയന് രൂപീകരിച്ചപ്പോള്‍ അതിന്റെ സാരഥിയായും ലോറന്സുണ്ടായിരുന്നു.
അസംഘടിത തൊഴിലാളികളെ ഒരുമിപ്പിച്ച നേതാവ് കൊച്ചി: കൊച്ചിയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഒരുമിപ്പിക്കുന്നതില്‍ എം.എം. ലോറന്‍സ് വഹിച്ച പങ്ക് വലുതാണ്. തോട്ടിത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി തൊഴില്‍ ചൂഷണത്തിനു വിധേയരാകുന്ന അസംഘടിത തൊഴിലാളികളെല്ലാം വര്ഗബോധമുള്ളവരായത് ലോറന്‍സിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു.
തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി. പിന്നീട് കൊച്ചിയിലെ അശാസ്ത്രീയ തോട്ടിപ്പണി ഇല്ലാതായതിനും ശാസ്ത്രീയമായ സീവേജ്പ്ലാന്റ് ഉണ്ടാകുന്നതിനുമെല്ലാം വഴിതെളിഞ്ഞത് ലോറന്‍സിന്റെ ഇടപെടലായിരുന്നു.
ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ തൊഴിലാളി യൂണിയന് ഉണ്ടാക്കുന്നതിനും ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടന രൂപീകരിക്കുന്നതിനും ലോറന്‍സ് നേതൃത്വം നല്കി.
ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിക്കാനായി വിളിച്ച യോഗങ്ങളില്‍ സിനിമാനടന്മാരായ പി.ജെ. ആന്റണിയും ശങ്കരാടിയും പങ്കെടുത്തത് ലോറന്‍സ് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. എറണാകുളം എംജി റോഡിലെ പത്മ കഫെയിലായിരുന്നു കൊച്ചിയിലെ ആദ്യ ഹോട്ടല്‍ തൊഴിലാളി സമരം നടന്നത്.