ആര്‍ച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ പുരസ്കാരം ഡോ. മാത്യു പാറയ്ക്കലിന്
ആര്‍ച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ പുരസ്കാരം  ഡോ. മാത്യു പാറയ്ക്കലിന്
Sunday, September 22, 2024 2:03 AM IST
കോ​ട്ട​യം: ആ​ര്‍ച്ച് ബി​ഷ​പ് മാർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി ഫൗ​ണ്ടേ​ഷ​ന്‍ എ​ല്ലാ​വ​ര്‍ഷ​വും മി​ക​ച്ച പൊ​തു​ജ​ന സേ​വ​ക​നു ന​ല്‍കു​ന്ന 2024ലെ ​അ​വാ​ര്‍ഡ് പ്ര​ശ​സ്ത ഭി​ഷ​ഗ്വ​ര​നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യു​മാ​യ ഡോ. ​മാ​ത്യു പാ​റ​യ്ക്ക​ലി​ന്.

28നു ​വൈ​കു​ന്നേ​രം നാ​ലി​നു ദ​ര്‍ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ന്ധ്രപ്ര​ദേ​ശ് ഗ​വ​ര്‍ണ​ര്‍ ജ​സ്റ്റീസ് എ​സ്. അ​ബ്ദു​ള്‍ ന​സീ​ര്‍ പ്ര​ശ​സ്തി​പ​ത്ര​വും 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍ഡും സ​മ്മാ​നി​ക്കും.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍, ച​ങ്ങ​നാ​ശേ​രി നി​യു​ക്ത ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.


ഫൗ​ണ്ടേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി കോ​ട്ട​യം ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​നേ​ജിം​ഗ് ട്ര​സ്റ്റി തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ട്ര​സ്റ്റി​മാ​രാ​യ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, ടി.​പി. ശ്രീ​നി​വാ​സ​ന്‍, ഷെ​വ. ജോ​യി ജോ​സ​ഫ് കൊ​ടി​യ​ന്ത​റ, പ്ര​ഫ. ര​മ​ണി ത​റ​യി​ല്‍, സാ​വി​യോ കു​ന്ന​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.