ബിഷപ് ഡോ. ജോ​ര്‍​ജ് മാ​മ​ല​ശേ​രി​ല്‍ കാലംചെയ്തു
ബിഷപ് ഡോ. ജോ​ര്‍​ജ്  മാ​മ​ല​ശേ​രി​ല്‍ കാലംചെയ്തു
Saturday, July 6, 2024 2:15 AM IST
ടു​റ: മേ​ഘാ​ല​യ​യി​ലെ ടു​റ രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ന്‍ ഡോ. ​ജോ​ര്‍​ജ് മാ​മ​ല​ശേ​രി​ല്‍ (92) കാ​ലം​ചെ​യ്തു. പാ​ലാ രൂ​പ​ത​യി​ലെ ക​ള​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന ഡോ. ​ജോ​ര്‍​ജ് മാ​മ​ല​ശേ​രി​ല്‍ ‘എ​ൻ​ജി​നി​യ​ര്‍ ബി​ഷ​പ് ’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

സം​സ്‌​കാ​രം എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12.45ന് ​ടു​റ​യി​ലെ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍. 28 വ​ര്‍​ഷം മെ​ത്രാ​നാ​യി​രു​ന്ന​തു​ൾ​പ്പെ​ടെ 64 വ​ര്‍​ഷം വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെത്തു​ട​ര്‍​ന്ന് ടു​റ​യി​ലെ ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത‍്യം. ടു​റ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി 1979ലാ​ണ് സ്ഥാ​ന​മേ​റ്റ​ത്. 2007ൽ ​വി​ര​മി​ച്ചു.


മാ​മ​ല​ശേ​രി പ​രേ​ത​രാ​യ കു​ര്യ​ന്‍-​എ​ലി​സ​ബ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1932 ഏ​പ്രി​ല്‍ 22ന് ​ക​ള​ത്തൂ​രി​ലാ​ണ് ജ​ന​നം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നുശേ​ഷം മ​ദ്രാ​സ് - മൈ​ലാ​പ്പൂ​ര്‍ രൂ​പ​ത​യ്ക്കാ​യി പൂ​ന​മ​ല്ലി​യി​ലെ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു. 1960 ഏ​പ്രി​ല്‍ 24ന് ​പൗ​രോ​ഹി​ത‍്യം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഷി​ല്ലോം​ഗ്- ഗോഹട്ടി അ​തി​രൂ​പ​ത​യി​ലെ ഗാ​രോ ഹി​ല്‍​സി​ൽ സേ​വ​ന​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.