ബാങ്ക് ഗാരന്റി വേണമെന്ന നിർദേശം പിൻവലിക്കണമെന്ന്
Friday, October 4, 2024 5:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പിജി പ്രവേശനത്തിനായി കോളജുകൾ സർക്കാരിന് ബാങ്ക് ഗാരന്റി നല്കണമെന്ന നിർദേശം കോളജുകളെ പ്രതിസന്ധിയലാക്കുന്നതായി പരാതി.
25 ലക്ഷം വീതം ഓരോ കോഴ്സിനും സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. കോളജുകൾക്ക് ആരോഗ്യവകുപ്പ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നല്കിയാൽ മാത്രമേ പ്രവേശന നടപടികൾക്ക് കഴിയുകയുള്ളു. എന്നാൽ ബാങ്ക് ഗാരന്റിയുടെ പേരിൽ കോളജുകൾക്ക് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് ആരോഗ്യവകുപ്പ് വൈകിപ്പിക്കുകയാണെന്നു മാനേജ്മെന്റുകൾ പരാതിയിൽ വ്യക്തമാക്കുന്നു.
ബാങ്ക് ഗാരന്റി നൽകണമെന്ന നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.