ഡോ. ജിനു സക്കറിയ ഉമ്മൻ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ
Friday, October 4, 2024 5:11 AM IST
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി ഡോ. ജിനു സക്കറിയ ഉമ്മനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സിപിഐ പ്രതിനിധിയായാണു നിയമനം. പിഎസ് സി മുൻ അംഗമാണ്. പിഎസ് സിയുടെ അക്കാദമിക് ആൻഡ് സിലബസ് സബ്കമ്മിറ്റിയുടെയും സർക്കാർ ജീവനക്കാരുടെ അച്ചടക്ക നടപടി സംബന്ധിച്ച ഡിസിപ്ലിനറി സമിതിയുടെയും ചെയർമാനായിരുന്നു.
ജെൻയു വിദ്യാർഥി യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു. എഐഎസ്ഫിന്റെ ജെഎൻയു യൂണിറ്റ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.