സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ കേ​ര​ള ബാ​ങ്ക് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്
Sunday, July 7, 2024 3:26 AM IST
തൊ​ടു​പു​ഴ: കേ​ര​ള ബാ​ങ്കി​ൽനി​ന്നു വി​ര​മി​ച്ച​വ​രു​ടെ പെ​ൻ​ഷ​ൻ കേ​ര​ള ബാ​ങ്ക് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും റി​ട്ട​യ​ർ ചെ​യ്ത​വ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മി​നി​മം പെ​ൻ​ഷ​ൻ 10, 000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​നു​പാ​തി​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ടു​പു​ഴ ബാ​ങ്ക് എം​പ്ലോ​യീ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.പി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ. പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​ണ്‍, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. സു​ലൈ​മാ​ൻ, ഷാ​ജി കെ.​ജോ​ർ​ജ്, തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ.​പി.​ ബേ​ബി-​പ്ര​സി​ഡ​ന്‍റ്, എം.​എം.​സു​ലൈ​മാ​ൻ-​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ഷാ​ജി കെ.​ ജോ​ർ​ജ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് ജോ​ണ്‍-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തോ​മ​സ് മാ​ത്യു-​ട്ര​ഷ​റ​ർ, കെ.​ജെ. ഗ്രേ​സി-​വ​നി​താ വേ​ദി ക​ണ്‍​വീ​ന​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി കെ.​ടി. മാ​ത്യു, റോ​സ​മ്മ സ​ണ്ണി, ആ​ൻ​സ​മ്മ തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.