കൃ​ഷി​ ന​ശിപ്പിച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം; ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ക​ർ​ഷ​ക​ർ
Wednesday, July 17, 2024 11:35 PM IST
മ​റ​യൂ​ർ: ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നകേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടാ​നക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശപ്പിച്ചു. പു​ത്തൂ​ർ ഗ്രാ​മ​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 110 ഓ​ളം ക​ർ​ഷ​ക​രു​ടെ വെ​ളു​ത്തു​ള്ളി പാ​ട​മാ​ണ് നി​ലംപ​രി​ശാ​ക്കി​യാ​രി​ക്കു​ന്ന​ത്. ഓ​രോ ക​ർ​ഷ​ക​നും ഒ​രു​ല​ക്ഷം രൂ​പ മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഈ ​ഗ്രാ​മ​ത്തി​ൽ മാ​ത്രം 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടമുണ്ടായതാ​യാ​ണ് ക​ണ​ക്ക്.

ഓ​ണ​ച്ച​ന്ത പ്ര​തീ​ക്ഷി​ച്ചാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​തി​നാ​യു​ള്ള വെ​ളു​ത്തു​ള്ളി വി​ത്ത് ത​മി​ഴ്നാ​ട് വ​ടു​കു​പ്പെ​ട്ടി, മേ​ട്ടു​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ കി​ലോയ്ക്ക് 250-320 വില കൊടുത്താണ് മേടിച്ചത്. ഇ​ത് എ​ത്തി​ക്കാനുള്ള ചെലവ് വേ​റെ​യും.


ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​നക്കൂ​ട്ടം പാ​തി​വ​ള​ർ​ച്ച​യെ​ത്തി​യ വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു.

പു​ത്തൂ​ർ ഗ്രാ​മ​ത്തി​ലെ എം. ​വേ​ലു​മ​ണി, എം.​ബാ​ലു, ബി. ​മ​ണി​ക​ണ്ഠ​ൻ, എം.​ ച​ന്ദ്ര​ബോ​സ്, സോ​മു മ​ണി​ക​ണ്ഠ​ൻ, ബാ​ല​ച​ന്ദ്ര​ൻ, ടി. ​ഭ​ഗ​വ​തി എ​ന്നി​വ​രു​ടെ പാ​ട​മാ​ണ് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു നൂ​റോ​ളം ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​പ്പി​ച്ചു.