മി​നി സി​വി​ൽസ്റ്റേ​ഷ​ൻ ക്ലീൻ..!
Wednesday, July 17, 2024 11:35 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്കി​ന്‍റെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബോ​ട്ടി​ൽ ബൂ​ത്തും പ​രി​സ​ര​വും ക്ലീ​നാ​യി. ഇ​വി​ടെ മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി​യ​തി​ന്‍റെ വാ​ർ​ത്ത​യും ചി​ത്ര​വും ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ച്ച​ത്. ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ർ​മ​സേ​ന​യെ​ത്തി മാ​ലി​ന്യം ഇ​വി​ടെനി​ന്നു നീ​ക്കം ചെ​യ്തു. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പ​ടെ ജോ​ലി ചെ​യ്യു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു കി​ട​ക്കു​ന്ന​ത് ഏ​റെ ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.