മ​ണ്‍​സൂ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ൽ 22മു​ത​ൽ
Friday, July 19, 2024 10:28 PM IST
തൊ​ടു​പു​ഴ: ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ൽ 22 മു​ത​ൽ 24 വ​രെ സി​ൽ​വ​ർ ഹി​ൽ​സ് സി​നി​മാ​സി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യും എ​ഫ്എ​ഫ്എ​സ്ഐയു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫി​ലിം​ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദി​വ​സ​വും വൈ​കു​ന്നേ​രം ര​ണ്ടു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കും. 22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സു​നി​ൽ മാ​ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​ജി. രാ​ജ​ശേ​ഖ​ര​ൻ, എ​ഫ്എ​ഫ്എ​സ്ഐ റീ​ജ​ണ്‍ കൗ​ണ്‍​സി​ലം​ഗം യു.​എ.​ രാ​ജേ​ന്ദ്ര​ൻ, തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എം.​എം.​ മ​ഞ്ജു​ഹാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് സു​നി​ൽ മാ​ലൂ​ർ സം​വി​ധാ​നം ചെ​യ്ത വ​ല​സൈ​പ്പ​റ​വ​ക​ൾ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​ത്രി എ​ട്ടി​ന് അ​മേ​രി​ക്ക​ൻ-​ഐ​റി​ഷ് സി​നി​മ​യാ​യ ലീ​പ് ഇ​യ​ർ, 23നു ​വൈ​കു​ന്നേ​രം 5.45നു ​ദ​ക്ഷി​ണ കൊ​റി​യ​ൻ ച​ല​ച്ചി​ത്രം ഓ​ക്ജ, രാ​ത്രി 8.30നു ​നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഇം​ഗ്ലീ​ഷ് ച​ല​ച്ചി​ത്രം ബ്രി​ഡ്ജ് ടു ​ടെ​റാ​ബി​തി​യ, 24നു ​വൈ​കു​ന്നേ​രം 5.45നു ​ജാ​പ്പ​നീ​സ് ചി​ത്രം ഓ​ൾ​വെ​യ്സ് സ​ണ്‍​സെ​റ്റ് ഓ​ണ്‍ തേ​ർ​ഡ് സ്ട്രീ​റ്റ് എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​ത്രി എ​ട്ടി​ന് പ്ര​ശ​സ്ത ക്ളാ​സി​ക്ക് സി​നി​മ​യാ​യ ദി ​ബ്ലൂ ല​ഗൂ​ണും പ്ര​ദ​ർ​ശി​പ്പി​ക്കും. മേ​ള​യി​ലെ മു​ഴു​വ​ൻ ചി​ത്ര​ങ്ങ​ളും കാ​ണു​ന്ന​തി​ന് 100 രൂ​പ​യാ​ണ് ഫീ​സ്. ര​ജി​സ്ട്രേ​ഷ​ന് 9447753482, 9447776524 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫി​ലിം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ ര​വീ​ന്ദ്ര​ൻ, എം.​എം.​ മ​ഞ്ജു​ഹാ​സ​ൻ, യു.​എ.​ രാ​ജേ​ന്ദ്ര​ൻ, സ​ന​ൽ ച​ക്ര​പാ​ണി, എം.​ഐ.​സു​കു​മാ​ര​ൻ, അ​നി​ത മു​ര​ളി, ജയ്സ​ണ്‍ ജോ​സ്, വി​ത്സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.