ആ​ർ.​ വ​സ​ന്തി​ക്ക് മി​ക​ച്ച പ്രേ​ര​കി​നു​ള്ള അ​വാ​ർ​ഡ്
Thursday, July 18, 2024 10:35 PM IST
മ​റ​യൂ​ർ: സാ​ക്ഷ​ര​ത പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ​ഠി​താ​ക്ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​രീ​ക്ഷ​യെ​ഴു​തി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച പ്രേ​ര​കി​നു​ള്ള അ​വാ​ർ​ഡ് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ർ. വ​സ​ന്തി​ക്ക് ല​ഭി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ 5000 പ​ഠി​താ​ക്ക​ൾ വി​ജ​യി​ച്ച​തി​ൽ 4500 പേ​രെ​യും പ​ഠി​പ്പി​ച്ച് പ​രീ​ക്ഷ​യ്ക്ക് തയാ​റാ​ക്കി എ​ഴു​താ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് ആ​ർ.​ വാ​സ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. 2012 മു​ത​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നുന​ൽ​കി​യ വ്യ​ക്തി​യാ​ണ് വ​സ​ന്തി.


തി​രു​വ​ന​ന്ത​പു​രം ക​ന​കക്കുന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ചടങ്ങിൽ നാ​ഷ​ണ​ൽ ലി​റ്റ​റ​സി പ്ര​തി​നി​ധി ഗ​ഗ​ൽ കു​മാ​ർ ക​മ്മ​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.