യാ​ത്രാനി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ ഗൂ​ഢനീ​ക്കം: ​ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Wednesday, July 17, 2024 11:35 PM IST
കോ​ത​മം​ഗ​ലം: കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​ര്യ​മം​ഗ​ലം മു​ത​ൽ ഇ​രു​ന്പു​പാ​ലം വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കാ​നു​ള്ള നി​ർ​ദേ​ശം ജ​ന​ദ്രോ​ഹ​പ​ര​വും ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ ഉ​ള്ള​തു​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​തe ക​മ്മി​റ്റി ആ​രോ​പി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ൾ വീ​ഴാ​നു​ള്ള സാ​ധ്യ​ത ഈ ​റോ​ഡി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ വ​നമേ​ഖ​ല​ക​ളി​ലു​മു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ വെ​ട്ടിമാ​റ്റ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ത് വ​നം​വ​കു​പ്പു​കാ​ർ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല.

നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​ര​ണ​മ​ട​ഞ്ഞ​തി​നു ശേ​ഷം ഒ​രു മാ​സ​ത്തോ​ളം നി​സം​ഗ​ത​യി​ലാ​യി​രു​ന്ന വ​നം വ​കു​പ്പ് യാ​ത്രാ നി​രോ​ധ​ന​ത്തി​നു​ള്ള റി​പ്പോ​ർ​ട്ട് ഇ​പ്പോ​ൾ ന​ൽ​കി​യ​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക എ​ന്നു​ള്ള​ത​ല്ല ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന വ​നംവ​കു​പ്പ്, ഈ ​റൂ​ട്ടി​ൽ രാ​ത്രിയാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള ആ​രോ​പ​ണം നേ​ര​ത്തേമു​ത​ൽ ഉ​യ​രു​ന്ന​താ​ണ്. ഇ​തി​നു​ള്ള ടെ​സ്റ്റ് ഡോ​സാ​ണ് യാ​ത്രാ നി​രോ​ധ​ന​മെ​ന്ന നി​ർ​ദേ​ശം.


വ​നം​വ​കു​പ്പി​ന്‍റെ ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു​നി​ർ​ത്താ​നു​ള്ള ഇ​ച്ഛാ​ശ​ക്തി ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ കാ​ണി​ക്ക​ണ​മെ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മു​റി​ച്ചുമാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്രാനി​രോ​ധ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, അ​ഡ്വ.​ ത​ന്പി പി​ട്ടാ​പ്പി​ള്ളി​ൽ, അ​ഡ്വ.​ വി.​യു. ചാ​ക്കോ വ​റ​ങ്ങ​ല​ക്കു​ടി, തോ​മ​സ് കു​ണി​ഞ്ഞി, ബി​ന്ദു ജോ​സ് ഉൗ​ന്നു​ക​ല്ലേ​ൽ, ജോ​യ്സ് മേ​രി ആ​ന്‍റ​ണി, മേ​രി ആ​ന്‍റ​ണി കൂ​നം​പാ​റ​യി​ൽ, ബെ​ന്നി മേ​ലേ​ത്ത്, ബേ​ബി​ച്ച​ൻ നി​ധീ​രി, ജോ​സ് പു​തി​യേ​ടം, ജോ​ർ​ജ് കു​ര്യാ​ക്കോ​സ് ഒ​ലി​യ​പ്പു​റം, ജി​നു മാ​ടേ​ക്ക​ൽ, ജോ​ണി മ​ഞ്ചേ​രി, ജോ​സ് കൈ​ത​ക്ക​ൽ, ജോ​സ​ഫ് ക​രി​നാ​ട്ട്, ജോ​ണി ഇ​ഞ്ച​യ്ക്ക​ൽ, റോ​ജോ വ​ട​ക്കേ​ൽ, സ​നി​ൽ പ​റ​ങ്കി​മാ​ലി​ൽ, അ​മി​ത മ​ഞ്ചേ​രി, അ​ഞ്ചു ജോ​സ് നെ​ല്ലി​ക്കു​ന്നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.