ക​മ്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം പാ​ത​യി​ല്‍ അ​ലൈ​ന്‍​മെ​​ന്‍റി​ല്‍ മാറ്റം വ​രു​ത്തി​യെന്ന്
Friday, July 19, 2024 10:08 PM IST
നെ​ടു​ങ്ക​ണ്ടം: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ക​മ്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ല്‍ ചോ​റ്റു​പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് റോ​ഡി​​ന്‍റെ അ​ലൈ​ന്‍​മെ​​ന്‍റി​ല്‍ വ്യ​ത്യാ​സം വ​രു​ത്തി​യ​താ​യി പ​രാ​തി. റോ​ഡി​നു സ​മീ​പ​ത്തു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് മു​മ്പ് റോ​ഡി​​ന്‍റെ അ​ലൈ​ന്‍​മെ​​ന്‍റ് മാ​റ്റി നി​ര്‍​മാ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും സ​മീ​പ​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ​ത​ന്നെ നാ​ട്ടു​കാ​ര്‍ തൂ​ക്കു​പാ​ലം കെ​എ​സ്ഇ​ബി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പോ​സ്റ്റും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും ഉ​ചി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.


എ​ന്നാ​ല്‍, റോ​ഡ് നി​ര്‍​മാ​ണം ഈ ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ റോ​ഡ് വ​ള​ച്ച് വീ​തി കു​റ​ച്ച് നി​ര്‍​മി​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ന്‍ ശ്ര​മി​ച്ച​ത്. ഇ​തോ​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും പോ​സ്റ്റും റോ​ഡി​ന് ഉ​ള്ളി​ലേ​ക്ക് ക​യ​റിനി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും വാ​ഹ​നം പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട വൈ​ദ്യു​തി ബ​ന്ധം ഇ​ന്ന​ലെ​യാ​ണ് പു​ന​ഃസ്ഥാ​പി​ച്ച​ത്.