മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി മൂ​ന്നാ​റി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
Wednesday, July 17, 2024 11:35 PM IST
മൂ​ന്നാ​ർ: 1924-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി മൂ​ന്നാ​റി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. പ്ര​ള​യ​ത്തി​ൽനി​ന്നു നീ​ന്തി​ക്ക​യ​റി​യ​വ​ർ​ക്ക് അ​ഭ​യ​മൊ​രു​ക്കി​യ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ പാ​രി​ഷ് ഹാ​ളി​ൽ മൂ​ന്നാ​ർ ജി​വി​എ​ച്ച്എ​സ്എ​സ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ക് ലാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഫോ​ക്ലോ​ർ ആ​ന്‍റ് ക​ൾ​ച്ച​ർ, മൂ​ന്നാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ക് ലാ​ൻ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​വി. ജ​യ​രാ​ജ​ൻ, മൂ​ന്നാ​ർ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വ​ല​ഞ്ചി, പോ​ണ്ടി​ച്ചേ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​ക് ലോ​ർ ആ​ന്‍റ് ക​ൾ​ച്ച​ർ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​ഗ​തി രാ​ജ്കു​മാ​ർ, മൂ​ന്നാ​ർ എ​ഇ​ഒ സി.​ശ​ര​വ​ണ​കു​മാ​ർ, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് എം.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലി​ജി ഐ​സ​ക് സ്വാ​ഗ​ത​വും വി. ​ശ​ക്തി​വേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.