പ​ട​യ​പ്പ​ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
Wednesday, July 17, 2024 11:35 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ളാ​യി ചെ​ണ്ടു​വ​ര, കു​ണ്ട​ള എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി തി​രി​ഞ്ഞി​രു​ന്ന പ​ട​യ​പ്പ ക​ഴി​ഞ്ഞ ദി​വ​സം സൈ​ല​ന്‍റ് വാ​ലി എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. സൈ​ല​ന്‍റ് വാ​ലി എ​സ്റ്റേ​റ്റ് ര​ണ്ടാം ഡി​വി​ഷ​ൻ സ്വ​ദേ​ശി ഭാ​സ്ക​ര​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വാ​യ്പ വാ​ങ്ങി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഭാ​സ്ക​ര​ൻ കൃ​ഷി ഇ​റ​ക്കി​യ​ത്. വി​ള​വെ​ടു​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു പ​ട​യ​പ്പ​യു​ടെ പ​രാ​ക്ര​മം.


പ​ഞ്ചാ​യ​ത്തി​ൽനി​ന്നു ല​ഭി​ച്ച ക്യാ​ര​റ്റ്, കാ​ബേ​ജ് എ​ന്നി​വ​യു​ടെ വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. 2500 ഓ​ളം കാ​ബേ​ജു​ക​ളാ​ണ് ന​ശി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ എ​ത്തി​യ പ​ട​യ​പ്പ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽനി​ന്നു മ​ട​ങ്ങി​യ​ത്.