ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം: ​ കേ​ര​ള കോ​ണ്‍-ബി
Thursday, July 18, 2024 10:34 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ക​ന്പം​മെ​ട്ടി​ലും ചി​ന്നാ​റി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, പോ​ണ്ടി​ച്ചേ​രി, ആ​ന്ധ്ര ഉ​ൾ​പ്പെ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ചെ​ക്ക്പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്കി വ​രു​ന്നു​ണ്ട്. ഇ​തി​നു ത​ട​യി​ടു​ന്ന​തി​നു ര​ണ്ടി​ട​ത്തും അ​ടി​യ​ന്ത​ര​മാ​യി​ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം.


ക​ന്പം​മെ​ട്ടി​ൽ നേ​ര​ത്തെ ചെ​ക്ക്പോ​സ്റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും നി​കു​തി​ഈ​ടാ​ക്കി​യാ​ൽ റ​വ​ന്യു​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​കും. ഇ​ക്കാ​ര്യം മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും പോ​ൾ​സ​ണ്‍ മാ​ത്യു പ​റ​ഞ്ഞു.