കു​മ​ളി​യി​ൽ ഹാ​ഷീ​ഷുമായി മൂ​ന്നുപേ​ർ പി​ടി​യി​ൽ
Thursday, July 18, 2024 10:34 PM IST
കു​മ​ളി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 895 ഗ്രാം ​ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ കു​മ​ളി ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ പി​ണ്ടി​മ​ന കാ​ളാം പ​റ​ന്പി​ൽ അ​മ​ൽ ജോ​ർ​ജ് (32), നെ​ല്ലി​മ​റ്റം വ​ട​ക്കേ​ട​ത്ത് പ​റ​ന്പി​ൽ സ​ച്ചു ശ​ശി​ധ​ര​ൻ (31), നെ​ല്ലി​ക്കു​ഴി പാ​റേ​ക്കാ​ട്ട് പി.​എ​ച്ച്. അ​മീ​ർ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്തു പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്നു വാ​ങ്ങി​യ ല​ഹ​രി വ​സ്തു കോ​ത​മം​ഗ​ല​ത്ത് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​​ന്നു.


കേ​ര​ള​ത്തി​ലെ ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ണ്ടേ​ക്കും. പീ​രു​മേ​ട് സി​ഐ എം.​കെ. പ്ര​സാ​ദ്, അ​സി. ഇ​ൻ​പെ​ക്ട​ർ​മാ​രാ​യ ജ​യ​ൻ പി. ​ജോ​ണ്‍, പി.​ഡി. സേ​വ്യ​ർ എ​ന്നി​വ​ര​ടു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി.​എ. അ​നീ​ഷ് , ജോ​ബി തോ​മ​സ്, പി.​വി. സു​ജി​ത്ത്, പി.​എ. ബി​ജു, കെ.​എ​ഫ്. ഹ​ർ​ഷാ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സൈ​സ് സം​ഘ​മാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.