സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ലി​നജ​ലം ഒ​ഴു​കു​ന്നു
Friday, July 19, 2024 10:28 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി മ​ലി​നജ​ലം ഒ​ഴു​കു​ന്നു. തൊ​ടു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സ് ബേ​യി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് ട്രാ​ക്കു​ക​ളി​ലാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽനി​ന്നു​ള്ള പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ പ്ര​ദേ​ശ​മാ​കെ മ​ലി​ന ജ​ലം കെ​ട്ടിനി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.


ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പൈ​പ്പ് പൊ​ട്ടി മ​ലി​ന​ജ​ലം ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. ഇ​തു​വ​രെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ടു​ന്നു.