ദേ​ശീ​യ​പാ​തയിൽ വാ​ഹ​നാ​പ​ക​ടം
Friday, July 19, 2024 10:08 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 85ൽ ​വാ​ള​റ കാ​വേ​രി​പ്പ​ടി​യി​ൽ പി​ക്ക​പ്പ് ലോ​റി​യും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വാ​ഹ​നാ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പ് ലോ​റി മ​റി​ഞ്ഞു. അ​ടി​മാ​ലി ഭാ​ഗ​ത്തുനി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ ദി​ശ​യി​ൽനി​ന്നു വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.


കാ​റി​ൽ ഒ​രാ​ളും പി​ക്ക​പ്പ് ലോ​റി​യി​ൽ ര​ണ്ട് പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ ഇ​രു​ന്പു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.