ഡീ​ൻ കു​ര്യാ​ക്കോ​സ് എംപിയുടെ മാ​താ​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Friday, July 19, 2024 10:28 PM IST
തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ മാ​താ​വ് റോ​സ​മ്മ കു​ര്യാ​ക്കോ​സ് ഏ​നാ​നി​ക്ക​ലി​ന്‍റെ സം​സ്കാ​രം കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ള​പ്പു​റം കാ​ൽ​വ​രി​ഗി​രി പ​ള്ളി​യി​ൽ ന​ട​ത്തി.

മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ്, സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള ബി​ഷ​പ് റ​വ.​ വി.​എ​സ്. ഫ്രാ​ൻ​സി​സ്, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മു​വാ​റ്റു​പു​ഴ മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ്, കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ്, വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, മോ​ണ്‍. ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, മോ​ണ്‍. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, രാ​ഷ‌്ട്രദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ.​ ബെ​ന്നി മു​ണ്ട​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ ഭ​വ​ന​ത്തി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി.


ഭ​വ​ന​ത്തി​ലെ​യും ദേ​വാ​ല​യ​ത്തി​ലെ​യും പ്രാ​ർ​ഥ​നാശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ ഇ​ട​ത്തൊ​ട്ടി നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഗാ​ർ​ഖെ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ, എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ, എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

കെ.​സി.​ വേ​ണു​ഗോ​പാ​ൽ എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, എം​പി മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, ജെ​ബി മേ​ത്ത​ർ, ജോ​സ് കെ. ​മാ​ണി, എം​എ​ൽ​എ​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വൈ​ദി​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ, വി​വി​ധ രാ​ഷ‌്ട്രീ​യ, സ​മു​ദാ​യി​ക, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ച്ചു.