ച​ക്ക​ക്കൊ​ന്പ​ൻ കാ​ർ ത​ക​ർ​ത്തു
Wednesday, July 17, 2024 11:35 PM IST
മൂ​ന്നാ​ർ: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വീ​ണ്ടും ച​ക്ക​ക്കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണം. ചി​ന്ന​ക്ക​നാ​ൽ വി​ല​ക്കുഭാ​ഗ​ത്തെ​ത്തി​യ ച​ക്ക​ക്കൊ​ന്പ​ൻ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി ഞാ​റോ​ട്ടി​പ​റ​ന്പി​ൽ എ​ൻ.കെ.​ മ​ണി​യു​ടെ കാ​ർ കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ചി​ന്ന​ക്ക​നാ​ൽ ഗ​വ.​ സ്കൂ​ൾ വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടാ​ക്സി കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ്കൂ​ളി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നാ​ണ് ച​ക്ക​കൊ​ന്പ​ൻ വാ​ഹ​നം ത​ക​ർ​ത്ത​ത്.