യാത്രാനിരോധനം: വാ​ഹ​ന​മോ​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Thursday, July 18, 2024 10:34 PM IST
അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​തെ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​രോ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ നേ​ര്യ​മം​ഗ​ലം വ​നമേ​ഖ​ല​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കോ​ണ്‍​ഗ്ര​സ്-ഐ ​അ​ടി​മാ​ലി, ഇ​രു​ന്പു​പാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

നേ​ര്യ​മം​ഗ​ലം ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​പ്പി കെ.​ വ​ർ​ഗീ​സ്, പോ​ൾ മാ​ത്യു, പി.​എ.​ സ​ജി, കെ.​പി.​ അ​‌​സീ​സ്, എം.​എ.​ അ​ൻ​സാ​രി, ജോ​ബി ചെ​മ്മ​ല, ബേ​ബി അ​ഞ്ചേ​രി, ഷി​ൻ​സ് ഏ​ലി​യാ​സ്, എം.​ഐ.​ ജ​ബാ​ർ, സി. ​ജോ​പു​ല്ല​ൻ, കെ.​എ​സ്. ​മൊ​യ്തു, എ​സ്.​എ.​ ഷജാ​ർ, കെ.​ കൃ​ഷ്ണ​മൂ​ർ​ത്തി, പി.​ഐ.​ ബാ​ബു, അ​നി​ൽ ക​ന​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.