ഉ​ടു​ന്പ​ന്നൂ​ർ ഇ​നി സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ പ​ഞ്ചാ​യ​ത്ത്
Thursday, July 18, 2024 10:35 PM IST
ഉ​ടു​ന്പ​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള പ​ഠ​നോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക, ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ, എ​ടി​എം ഉ​പ​യോ​ഗം എ​ന്നി​വ​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക എ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യ 2100 പേ​ർ​ക്കാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​ത്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​ഠ​ന​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ഠ​ന​സി​ല​ബ​സ് ത​യാ​റാ​ക്കി. സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​വ​രെ കൂ​ടാ​തെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​രെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.

ഓ​രോ വാ​ർ​ഡി​ലും ഒ​ന്നി​ല​ധി​കം പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യാ​ണ് പ​രി​ശീ​ല​നം. പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലും പ​ഠ​നോ​ത്സ​വ​ങ്ങ​ൾ ന​ട​ത്തി 30ന് ​ആ​ദ്യ​ഘ​ട്ട വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് ജി​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തി എ​ല്ലാ പ​ഠി​താ​ക്ക​ളു​ടെ​യും പ​ഠ​ന നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ക. പ്ര​ഖ്യാ​പ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്താ​യി ഉ​ടു​ന്പ​ന്നൂ​ർ മാ​റും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പു​ല്ല​ന്പാ​റ​യാ​ണ് ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്ത്.


പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലൈ​ഷ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന പ​ഠ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​തി​ര​ രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശാ​ന്ത​മ്മ ജോ​യി, ബീ​ന ര​വീ​ന്ദ്ര​ൻ, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ വി.​വി. ഫി​ലി​പ്പ്, ടി.​കെ. വി​ജ​യ​ൻ, ജോ​യി മാ​ണി, വാ​ർ​ഡ് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.