പെ​യി​ന്‍റി​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ മ​റ​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന: ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, July 19, 2024 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി​യി​ല്‍ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പി​​ന്‍റെ മ​റ​വി​ല്‍ സ്‌​കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​രെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ചേ​റ്റു​കു​ഴി​യി​ല്‍ സ്‌​പ്രേ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന രാ​ജാ​ക്ക​ണ്ടം പു​ളി​ക്ക​ല്‍ പി.​എ​സ്. ബി​ബി​ന്‍, ചേ​റ്റു​ക്കു​ഴി പു​ത്ത​ന്‍​വീ​ട്ടി​ല്‍ മി​ഥു​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ബി​ബി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ സ്‌​കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രേ മു​മ്പ് ക​മ്പം​മെ​ട്ട് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ച് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ​യ്ക്കാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സ്‌​പ്രേ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് മ​റ​യാ​ക്കി​യാ​യി​രു​ന്നു വി​ല്‍​പ്പ​ന.


എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ചി​ല വി​ദ്യാ​ര്‍​ഥി​ക​ളെ​യും സം​ഭ​വ സ്ഥ​ല​ത്ത് ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​രി​ല്‍നി​ന്നു ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​രെ പ​റ​ഞ്ഞ​യ​ച്ചു.

ബി​ബി​നും മി​ഥു​നും വ​ലി​യ അ​ള​വി​ല്‍ മേ​ഖ​ല​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യാ​ണ് എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​രു​ന്ന വി​വ​രം. എംഡി എംഎ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ ഇ​വ​ര്‍ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യും എ​ക്‌​സൈ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.