ഇ​ര​ട്ട​യാ​റിലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കിത്തു​ട​ങ്ങി
Friday, July 19, 2024 9:14 PM IST
ഇടുക്കി: ശ​ക്ത​മാ​യ മ​ഴ​യി​ൽ ​മാ​ലി​ന്യക്കൂ​മ്പാ​ര​മാ​യി മാ​റി​യ ഇ​ര​ട്ട​യാ​ർ ഡാം ഗ്രാമപഞ്ചായത്തിന്‍റ നേതൃത്വത്തിൽ മാലിന്യവിമു ക്തമാക്കി. പ​ല മേ​ഖ​ല​ക​ളി​ൽനി​ന്ന് ഒ​ഴു​കിയെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​ര​ട്ട​യാ​ർ ഡാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ടി​ഞ്ഞുകൂ​ടി​യി​രുന്നു.

ഡാം ​സേ​ഫ്റ്റി അ​ഥോറി​റ്റി​യാ​ണ് ഡാ​മി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചേ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജി​ഷ ഷാ​ജി പ​റ​ഞ്ഞു.

ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ​യും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന വ​ള്ള​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് മൂന്നു ല​ക്ഷം മ​ത്സ്യക്കു​ഞ്ഞു​ങ്ങ​ളെ ഇ​ര​ട്ട​യാ​ർ ജ​ലാ​ശ​യ​ത്തി​ൽ നി​ഷേ​പി​ച്ച​ത്.

പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഡാ​മി​ൽ അ​ടി​ഞ്ഞ് കൂ​ടു​ന്ന​ത് മ​ത്സ്യസ​മ്പ​ത്തി​ന് ഭീ​ഷ​ണി​യാ​ണ​ന്നും ഇ​തി​ലൂ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ടു​മെ​ന്നും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ പ​റ​ഞ്ഞു.​ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർമ​സേ​ന​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു.