ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ന്നു​ന്ന വി​ജ​യ​വു​മാ​യി എ​സ്ബി സ്കൂ​ൾ. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ ബെ​വ​ന്‍ ബി​ജു എ ​ഗ്രേ​ഡ് നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം നാ​ടോ​ടി​നൃ​ത്തം മ​ത്സ​ര​ത്തി​ല്‍ പി.​വി. ന​ര​ന്‍ എ ​ഗ്രേ​ഡ് നേ​ടി. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ചാ​ക്യാ​ര്‍കൂ​ത്ത്, മോ​ണോ ആ​ക്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ല്‍വി​ന്‍ ജോ​സ​ഫ് എ ​ഗ്രേ​ഡ് നേ​ടി. മോ​ണോ ആ​ക്ടി​ല്‍ ആ​ല്‍വി​ന് ഹാ​ട്രി​ക് വി​ജ​യ​മാ​ണ്.

ഹ​യ​ര്‍ സെ​ക്ക​ന്‍ഡി വി​ഭാ​ഗ​ത്തി​ല്‍ ദേ​ശ​ഭ​ക്തി ഗാ​ന​ത്തി​ന് എ​സ്. സാ​യി​നാ​ഥ്, ബെ​ന്‍ ബി​ജു, ഡോ​ണ്‍ വ​ര്‍ഗീ​സ്, ജി​തി​ന്‍ ബി. ​ജോ​സ​ഫ്, എ​ഡ്രി​ന്‍ കെ. ​രാ​ജു, സെ​ബി​ന്‍ ബി​നു, ടോം ​സോ​ബി എ​ന്നി​വ​രു​ടെ ടീ​മി​ന് എ ​ഗ്രേ​ഡ് ല​ഭി​ച്ചു. വി​ജ​യി​ക​ളെ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.