എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥി മഹാസമ്മേളനം 26ന്
1494172
Friday, January 10, 2025 7:18 AM IST
ചങ്ങനാശേരി: എസ്ബി കോളജ് പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനം 26ന് വൈകുന്നേരം 5.30ന് കോളജില്‍ നടക്കും. പൂര്‍വവിദ്യാര്‍ഥിയായ ബാംഗ്ലൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഓന്‍ട്രപ്രണര്‍ഷിപ് ചെയര്മാന് പ്രഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു അധ്യക്ഷത വഹിക്കും.
അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ആന്റണി എത്തക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. മികച്ച വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.
1975ല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി 50 വര്‍ഷം പിന്നിട്ട പൂര്വവിദ്യാര്ഥികളെ പ്രത്യേകമായി ആദരിക്കും. കലാസന്ധ്യയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്, ഫോണ്‍: 9495692192.
വിളംബര സമ്മേളനം
എസ്ബി കോളജില്‍ 26ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര സമ്മേളനം പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍. എം. മാത്യു അധ്യക്ഷത വഹിച്ചു.
ബര്‍സാര്‍ ഫാ. ജയിംസ് ആന്റണി, വൈസ് പ്രിന്‍സിപ്പല്‍മാരായ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. സിബി ജോസഫ് കെ, അസോസിയേഷന് ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാന്, ഡോ. ജോസഫ് ജോബ്, ഡോ. സെബിന് എസ്. കൊട്ടാരം, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, ഡോ. ജോസ് പി. ജേക്കബ്, സിബി ചാണ്ടി, ഡോ. ജോര്‍ജ് സി. ചേന്നാട്ടുശേരി എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടത്തിന് എസ്ബി കോളജ് അലുമ്നി അസോസിയേഷന് സ്വീകരണം നല്കി.