കുടുംബങ്ങള്‍ പ്രാര്‍ഥനയുടെ പാഠശാലയായി മാറണം: മാര്‍ തറയില്‍
1493902
Thursday, January 9, 2025 7:07 AM IST
പായിപ്പാട്: ഓരോ ക്രൈസ്തവകുടുംബവും പ്രാര്‍ഥനയുടെ പാഠശാലയായി മാറണമെന്നും ജൂബിലി വര്‍ഷത്തില്‍ സഭാ കൂട്ടായ്മയോടു ചേര്‍ന്നുനിന്ന് വിശ്വാസത്തെ ആഘോഷിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
പായിപ്പാട് ലൂര്‍ദ്മാതാ ഇടവകയില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025-ാം ജൂബിലിയുടെയും ഇടവക ദിനാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വികാരി ഫാ. ജോര്‍ജ് നൂഴായ്ത്തടം അധ്യക്ഷത വഹിച്ചു.
മലപ്പുറം സബ്കളക്ടര്‍ ദിലീപ് കെ. കൈനിക്കര മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്മാരായ മെര്ലിന് മാത്യു, ജോര്‍ജ് സിറിയക്ക്, കുടുംബകൂട്ടായ്മ കോഓര്‍ഡിനേറ്റര്‍മാരായ അഡ്വ. ഡെന്നീസ് ജോസഫ്, സ്വപ്ന ബിനു,
പ്രതിനിധിയോഗം സെക്രട്ടറി സിബിച്ചന് കുരുവിള, സണ്‍ഡേ സ്കൂള്‍ ഹെഡ്മിസ്ട്രസ് ജോളിമ്മ കുര്യാക്കോസ്, സിസ്റ്റര്‍ മേരി ടോം എസ്എച്ച്, സിസ്റ്റര്‍ ലൂസി ഒഎസ്എ എന്നിവര്‍ പ്രസംഗിച്ചു.