മു​ണ്ട​ക്ക​യം: എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഡി​ബേ​റ്റ് കോ​മ്പ​റ്റീ​ഷ​നി​ൽ അ​മ​ലു സി​ബി, ഹ​ന്ന ഷി​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. ദേ​വാ​മൃ​ത കൃ​ഷ്ണ, മൈ​ഥി​ലി സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൂ​ഞ്ഞാ​ർ എ​സ്എം​വി ഹൈ​സ്കൂ​ളി​ൽ നി​ന്നു​ള്ള ടീ​മി​ന് ര​ണ്ടാം സ്ഥാ​ന​വും ഹ​ന്ന സു​നൈ​ർ, ആ​സി​യ സ​ജീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നു​ള്ള ടീ​മി​ന് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.

മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​രം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഷൈ​ല​ജ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, പ്ര​ഫ. ബി​നോ പി. ​ജോ​സ്, അ​നി​ത, സ്വാ​തി ശി​വ​ൻ, ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ട് സെ​ക്ര​ട്ട​റി എം.​ജി. സുജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് - ഈ ​പ​രി​ഷ്കാ​രം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഗു​ണ​മോ ദോ​ഷ​മോ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഡി​ബേ​റ്റ് കോ​മ്പ​റ്റീ​ഷ​ൻ ന​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പൂഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു 15 സ്കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ടീ​മി​ന് ‍യ​ഥാ​ക്ര​മം 5,000, 3,000, 1,500 രൂ​പ​യും മെ​മ​ന്‍റോ​യും ന​ൽ​കി.