ഫാ. എതിരേറ്റ് വിദ്യാഭ്യാസരംഗത്തും ആത്മീയ രംഗത്തും നിറ സാന്നിധ്യം: കർദിനാൾ മാർ ആലഞ്ചേരി
1493905
Thursday, January 9, 2025 7:07 AM IST
ചമ്പക്കുളം: വിദ്യാഭ്യാസരംഗത്തും ആത്മീയ രംഗത്തും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് ഫാ. സ്കറിയ എതിരേറ്റെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
ഗാഗുൽത്താ ആശ്രമം പ്രിയോർ ഫാ. ചാക്കോ ആക്കാത്തറ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഫാ. സ്കറിയ എതിരേറ്റിനെ ആദരിച്ചു.
ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കൽ, ജോബ് മൈക്കിൾ എംഎൽഎ, മുൻ എംഎൽഎ കെ.സി. ജോസഫ്, ഫാ. തോമസ് കല്ലുകളം, ഫാ. തോമസ് മണ്ണൂപറമ്പിൽ, എം.വി ചാക്കപ്പൻ മുണ്ടകത്തിൽ, ജോളി എതിരേറ്റ് എന്നിവർ പ്രസംഗിച്ചു.