മരം മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു
1493676
Thursday, January 9, 2025 12:01 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ കാവാലിയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാലൂർകാവ് സ്വദേശി ഊട്ടുകുളത്തിൽ സാം മാത്യു (സണ്ണി-55) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടുകൂടിയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ റബർ മരങ്ങൾ വെട്ടി മാറ്റുന്നതിനിടയായിരുന്നു അപകടം. മരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിൽ തങ്ങിനിന്ന മരം മെഷീൻ വാൾ ഉപയോഗിച്ച് വീണ്ടും മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മരത്തിന്റെ ശിഖരം വന്ന് തലയ്ക്ക് അടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. ഭാര്യ വിൻസി. മക്കൾ: ഡയോൺ, ഡോൺ, ജിയന്ന.