കെഇ ട്രോഫി അഖിലകേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിന് ഇന്നു തുടക്കം
1494162
Friday, January 10, 2025 7:06 AM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന 24-ാമത് അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ 12 വരെ സ്കൂൾ മൈതാനത്ത് നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 18 ടീമുകൾ പങ്കെടുക്കും.
ഇന്നു വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എംഎൽഎ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബർ റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് മെംബർ ഷാജി ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ്ഇന്ദു പി. നായർ തുടങ്ങിയവർ പ്രസംഗിക്കും.
കാരന്തൂർ മാർക്കസ് എച്ച്എസ്എസും ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് വോളിബോൾ അക്കാദമിയും തമ്മിലാണ് ഉദ്ഘാടനമത്സരം.
12നു നടക്കുന്ന സമാപന സമ്മേളനത്തിൽ മാന്നാനം പെൻ്റ് ജോസഫ്സ് ആ ശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിക്കും. സംവിധായകൻ പ്രസാദ് വാളച്ചേരിൽ വിശിഷ്ടാതിഥിയായിരിക്കും. കെഇ റസിഡൻസ് പ്രീസ്റ്റ് ഫാ. ഷൈജു സേവ്യർ സിഎംഐ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി തുടങ്ങിയവർ പ്രസംഗിക്കും.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കായികാധ്യാപകരായ തോമസ് കെ.ജെ, സന്തോഷ് ജോസ്, ഗ്രേസി മാത്യു, ബെച്ചിൻ എസ്. നാഥ്, ജോ ബിജോയ്, മിനി എം. മാത്യു, മെലൻ എൻ.വി., ശ്രീജ എസ്. തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.