മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
1493888
Thursday, January 9, 2025 6:53 AM IST
പള്ളിക്കത്തോട്: വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം ഇളങ്ങുളം ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിക്കത്തോട് കിഴക്കടമ്പ് കണ്ണമല സഞ്ജയ് സജി (ശംഭു-46)യെയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ അഞ്ചിന് ആനിക്കാട് തെക്കുംതല ഭാഗത്തെ വീട്ടില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 30,500 രൂപയും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്നു പള്ളിക്കത്തോട് പോലീസ് കേസെടുത്തു നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണമുതല്‍ ഇയാള്‍ ഒളിപ്പിച്ചസ്ഥലത്തുനിന്നു പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഇയാള്‍ പള്ളിക്കത്തോട് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ കൊലപാതകക്കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.