കോട്ടയം: റവ. ഡോ. ആന്‍റണി വള്ളവന്തറ സിഎംഐയുടെ സ്മരണാർഥം നടത്തപ്പെടുന്ന പതിമൂന്നാമത് അഖില കേരള ജലഛായ ചിത്രരചന മത്സരം ജനുവരി 8 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

സെന്‍റ് ജോസഫ്സ് സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. സജി പാറക്കടവിൽ മത്സരം ഉദ്ഘാടനം ചെയ്തു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 420 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.