ആഞ്ഞിലിപ്പടി, പീടികപ്പടി ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ തെളിഞ്ഞു
1494178
Friday, January 10, 2025 7:22 AM IST
തൃക്കൊടിത്താനം: എംപിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു തുക അനുവദിച്ച് തുകവിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിച്ചു. തൃക്കൊടിത്താനം പഞ്ചായത്തിലെ ആഞ്ഞിലിപ്പടി, പീടികപ്പടി ജംഗ്ഷനുകളിലാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോട്ടി മുല്ലശേരി അധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, മഞ്ജു സുജിത്ത്, ബാബു രാജേന്ദ്രന്, ബിനോയ് ജോസഫ്, സണ്ണി പുലിക്കോട്ട്, സന്ധ്യാ ബിനു, ഉഷാ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.