മെത്രാപ്പോലീത്തന്‍ പള്ളിയില്‍ : ജൂബിലി വര്‍ഷ മകരം തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
1493901
Thursday, January 9, 2025 7:03 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ചരിത്ര പ്രസിദ്ധമായ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ജൂബിലി വര്‍ഷ മകരം തിരുനാളിന്റെ ഒരുക്കങ്ങളാരംഭിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഡുതല കണ്‍വന്‍ഷനുകൾക്ക് തുടക്കമായി. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ തിരുനാള്‍ കണ്വന്ഷന് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു ജൂബിലി വര്‍ഷ മകരം തിരുനാളിന്റെ ലോഗോ പ്രകാശനവും വികാരി നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ജെറിന് കാവനാട്ട്, കൈക്കാരന്മാരായ ബിനോ പാറക്കടവില്‍, ലാലിച്ചന്‍ മുക്കാടന്‍, ജോമി കാവാലം, ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പുങ്കല്‍, കണ്‍വീനര്‍മാരായ ഷിബിന്‍ കറുകയില്‍, സൈബി അക്കര, സിബി പാറയ്ക്കല്‍, ജോമ കാട്ടടി, സോണി കരിമറ്റം,
എ.ജെ. ജോസഫ്, ജോണി കണ്ടംങ്കരി, റോബിന് കടന്തോട്, ബാബു കളീക്കല്‍, ജയിംസ് ആറുപറ, സോണി അട്ടിച്ചിറ, ബാബു സ്രാങ്കല്‍, അരുണ്‍ തോപ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റിക്ക് രൂപം നല്കി.
14 മുതല്‍ 24വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍. ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍, പട്ടണ പ്രദക്ഷിണം, നസ്രാണി സാംസ്കാരിക ഘോഷയാത്ര, ഇടവക ദിനാചരണം, വിവിധ കലാപരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് ജൂബിലി വര്‍ഷ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.