യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ക്യാമ്പ് ഫെബ്രുവരി 14 മുതല്‍ 16 വരെ
1493970
Friday, January 10, 2025 12:01 AM IST
കോട്ടയം: യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ക്യാമ്പ് ‘മാണിസം യൂത്ത് കോണ്‍ക്ലേവ് ’ഫെബ്രുവരി 14 മുതല്‍ 16 വരെ കോട്ടയം മാമന് മാപ്പിള ഹാളില്‍ നടക്കും. കോണ്‍ക്ലേവില്‍ കെ.എം. മാണിയുമായി അടുത്തിടപഴകിയിട്ടുള്ള പ്രമുഖര്‍ മാണിസത്തിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചു വിഷയങ്ങള്‍ അവതരിപ്പിക്കും.
കെ.എം. മാണി യൂത്ത്ബ്രിഗേഡ് യുവജനങ്ങളെ അണിനിരത്തി റൂട്ടുമാര്‍ച്ചും പരിശീലനവും സംഘടിപ്പിക്കും. മേയ് 10ന് റൂട്ടുമാര്‍ച്ചിന്റെ ട്രയല്‍ നടത്തും. യൂത്ത് കോണ്‍ക്ലേവില്‍ യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ക്ക് സെല്‍ഫ് ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, യോഗ എന്നീ വിഷയങ്ങളില്‍ ഓഫ്ലൈനായും ഓണ്‍ലൈനായും നല്കുന്ന 30 മണിക്കൂര്‍ നീണ്ടുനിക്കുന്ന പരിശീലനങ്ങള്‍ക്കു തുടക്കമാകും.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിക്കും. മണ്ഡലം പ്രസിഡന്റുമാര്‍, നിയോജകമണ്ഡലം ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.