നഗരത്തിൽ റോഡിലെ കുഴിയടയ്ക്കാൻ കല്ലും കട്ടകളും; അപകടം വിളിച്ചുവരുത്തുന്നു
1494160
Friday, January 10, 2025 7:06 AM IST
കോട്ടയം: പ്രധാന റോഡില്‍ കുഴി അടയ്ക്കുന്നതിനായി വലിയ കല്ലുകളും സിമന്റുകട്ടയുടെ കഷണങ്ങളും നിരത്തിയിരിക്കുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. നഗരത്തില്‍ ഗാന്ധിസ്ക്വയറിനു സമീപമാണ് പ്രധാന റോഡിലെ കുഴി അടയ്ക്കുന്നതിനു സിമന്റുകട്ടയും കല്ലും നിക്ഷേപിച്ചിരിക്കുന്നത്.
ഇരുചക്ര വാഹന യാത്രക്കാര്‍ കല്ലുകളില്‍ കയറിയാല്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓട്ടോറിക്ഷകളും കല്ലുകളില്‍ കയറിയിറങ്ങുന്നതു അപകടസാധ്യത വര്‍ധിപ്പിക്കും.
നാളുകള്‍ക്കു മുമ്പാണ് ഇവിടെ ചെറിയ കുഴികള്‍ രൂപപ്പെട്ടത്. ക്രമേണ കുഴികള്‍ വലുതായി. അടിയന്തരമായി അപകടകരമായി നിരത്തിയിരിക്കുന്ന കല്ലുകളും സിമന്റുകട്ടയുടെ കഷണങ്ങളും നീക്കംചെയ്തു കുഴികള്‍ ടാര്‍ ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.