സ്കൂള്‍ വാര്‍ഷികം
1493922
Thursday, January 9, 2025 11:01 PM IST
പാലാ: സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 15നു രാവിലെ പത്തിന് സ്കൂള്‍ ഹാളില്‍ നടക്കും. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ്ബിന്‍ പുത്തന്‍പുര എഫ്സിസി അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് തടത്തില്‍, പ്രഫ. ടിസി തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ 102-മത് വാര്‍ഷികാഘോഷം ഇന്ന് രാവിലെ പത്തിന് സെന്റ് അഗസ്റ്റിന്‍സ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപറമ്പില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തും. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസമ്മ ബോസ്, കരൂര്‍ പഞ്ചായത്ത് മെംബര്‍ സ്മിതാ ഗോപാലകൃഷ്ണന്, പിടിഎ പ്രസിഡന്റ് ജിസ്മോന് തുടിയന്‍പ്ലാക്കല്‍, എംപിടിഎ പ്രസിഡന്റ് ജാന്‍സി ജോസഫ്, പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര് വി.ജെ. അജി തുടങ്ങിയവർ പ്രസംഗിക്കും.
മഹാകവി പ്രവിത്താനം പി.എം. ദേവസ്യ സ്മാരക കവിതാരചന മത്സരത്തില്‍ വിജയികളായ ശ്രീനന്ദന ഷാജി (സെന്റ് മേരീസ് എച്ച്എസ്എസ്, പാലാ - ഒന്നാം സമ്മാനം ), ഐനി അന്ന സിബി (എസ്എച്ച് ജിഎച്ച്എസ് രാമപുരം - രണ്ടാം സമ്മാനം), എയ്ഞ്ചല്‍ മാത്യു (സെന്റ് ജോസഫ്സ് എച്ച്എസ്, മറ്റക്കര - മൂന്നാം സമ്മാനം) എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളര്‍ഷിപ്പുകളും സമ്മേളനത്തില്‍ വിതരണം ചെയ്യും.