കോ​ട്ട​യം: തൊ​ഴി​ല​ന്വേ​ഷ​ക​രെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലേ​ക്കു ന​യി​ക്കാ​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നും നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കാ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കാ​നും തൊ​ഴി​ൽ​മേ​ള​ക​ളി​ലൂ​ടെ തൊ​ഴി​ൽ ന​ൽ​കാ​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ച്ച നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ വി​ജ്ഞാ​ന കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച് കോ​ട്ട​യം ജി​ല്ല​യും.​ വി​ജ്ഞാ​ന​കേ​ര​ളം കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ വി​പു​ല​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു ല​ക്ഷം ബി​രു​ദ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തൊ​ഴി​ലി​നോ​ടു ബ​ന്ധ​പ്പെ​ടു​ത്തി നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത 10 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഗ​ണ്യ​മാ​യൊ​രു വി​ഭാ​ഗ​ത്തി​നു ചി​ട്ട​യാ​യ തൊ​ഴി​ൽ​മേ​ള​ക​ളി​ലൂ​ടെ തൊ​ഴി​ൽ ന​ൽ​കു​മെ​ന്നും വി​ജ്ഞാ​ന​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ൻ അ​ഡ്വൈ​സ​ർ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന വി​ജ്ഞാ​ന​കേ​ര​ളം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു വി​ക​സ​ന ജ​ന​കീ​യ യ​ജ്ഞ​മാ​യി വി​ജ്ഞാ​ന കേ​ര​ളം മാ​റും. 50,000 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, 20,000-30,000 പ്ര​ഫ​ഷ​ണ​ൽ മെ​ന്‍റ​ർ​മാ​ർ, 15000 ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കും. അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ന്ന വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ് ല​ക്ഷ്യം.

മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്യ രാ​ജ​ൻ, എ​സ്. ബി​ജു, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​രാ​യ ലൗ​ലി ജോ​ർ​ജ്, പ്രീ​താ രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എ​സ്. പു​ഷ്പ​കു​മാ​രി,

മ​ഞ്ജു സു​ജി​ത്ത്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം.​പി. അ​നി​ൽ​കു​മാ​ർ, അ​ജ​യ​ൻ കെ. ​മോ​നോ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് കെ. ​ദി​വാ​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​ജ്ഞാ​ന കോ​ട്ട​യം

നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ സം​ഘ​ട​നാ​രീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​നാ​യി ജി​ല്ലാ വി​ജ്ഞാ​ന​കേ​ര​ളം കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കും.

എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ർ, ജി​ല്ലാ ക​ള​ക്ട​ർ, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഓ​ഫീ​സ​ർ​മാ​ർ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, അ​സാ​പ്, കെ​യ്‌​സ്, മെ​ന്‍റ​ർ​മാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​കും.