പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1493898
Thursday, January 9, 2025 7:03 AM IST
കടുത്തുരുത്തി: കല്ലറ ശ്രീശാരദാ വിലാസിനി യുപി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഗുരുവന്ദനവും ഫ്രാന്‍സീസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സ്കൂള്‍ മാനേജര്‍ പി.ഡി. രേണുകന്‍ അധ്യക്ഷത വഹിച്ചു.
പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം മുന്‍ രാജ്യസഭ എംപി വയലാര്‍ രവി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സി.കെ. ആശ എംഎല്‍എ, എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന് പ്രസിഡന്റ് ഏ.ഡി. പ്രസാദ് ആരിശ്ശേരില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനില്‍, പഞ്ചായത്തംഗം രമേശ് കാവിമറ്റം, ഡോ.കെ.ആര്. ബിന്ദുജി, കെ.വി. സുദര്ശനന്, കെ.പി. സീമ, പി.അജീഷ്, പി.ആര്. ബാബുരാജന് എന്നിവര്‍ പ്രസംഗിച്ചു.
ഗുരുവന്ദനം, കലാ മത്സരങ്ങള്‍, വൈജ്ഞാനിക മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ഹാക്കത്തോണ്‍, സെമിനാറുകള്‍, ബോധവത്കരണ ക്ലാസുകള്‍, പൂര്‍വവിദ്യാര്‍ഥി സംഗമം, വിവിധ ടൂര്‍ണമെന്റുകള്‍ എന്നിവ വിവിധ ഘട്ടങ്ങളിലായി നടക്കും.