കുടുംബശ്രീ രാജ്യത്തിനു മാതൃക: മന്ത്രി വി.എൻ. വാസവൻ
1494159
Friday, January 10, 2025 7:06 AM IST
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന വേനൽമധുരം തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കം. മന്ത്രി വി.എൻ. വാസവൻ തണ്ണിമത്തൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ 80 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള തീരുമാനം വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിറക്കാനുള്ള തണ്ണിമത്തൻ തൈകൾ സിഡിഎസ് അംഗങ്ങൾക്ക് മന്ത്രി കൈമാറി.
നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ,
നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. ശശി, കൃഷി ഓഫീസർ ജോസ് കുര്യൻ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, കെ.പി. ജോമേഷ് എന്നിവർ പ്രസംഗിച്ചു.
ഷുഗർ ബേബി, കിരൺ എന്നീ ഇനങ്ങളുടെ തൈകൾ ലഭ്യമാക്കി കൃഷി ഓഫീസർമാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി നടത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യം.