ത​ല​യോ​ല​പ്പ​റ​മ്പ്: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ഓ​രു​വെ​ള്ളം ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ക്കു​ന്നു. മ​റ​വ​ൻ​തു​രു​ത്ത് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​ഴ​യി​ൽ നി​ന്നും ഓ​രു വെ​ള്ളം ക​യ​റി നെ​ല്ല്, വാ​ഴ,പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​കു​ന്ന​ത്. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ വേ​ലി​യേ​റ്റ സ​മ​യ​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലൂ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റി​യാ​ണ് കൃ​ഷി ന​ശി​ക്കു​ന്ന​ത്.

പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം അ​റു​നൂ​റോ​ളം ഏ​ക്ക​റി​ലെ വാ​ഴ​കൃ​ഷി​യും നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി​യും ഇ​തി​ന​കം ന​ശി​ച്ചു ക​ഴി​ഞ്ഞു.

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ല​മാ​ണ് ഒ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ വൈ​കി​യ​തെ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു ആ​വ​ശ്യ​പ്പെ​ട്ടു.