സെന്റ് സ്റ്റീഫന്‍സ് കോളജില്‍ വിദ്യാഭ്യാസ പ്രദർശനം
1493968
Friday, January 10, 2025 12:01 AM IST
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.സി. തോമസ്, അമ്പിളി കാതറിന് തോമസ്, ജെയ്സ് കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ തരം റോബോട്ടുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, പ്ലാനറ്റോറിയം, ഐഎസ്ആര്‍ഒ എക്സിബിഷന്, അപൂര്‍വ സ്റ്റാമ്പ്-നാണയ കളക്ഷന്‍, കേരള പോലീസിന്റ് ബോംബ് - ഡോഗ് - ഫോറെന്‍സിക് - സൈബര്‍ സെല്‍ എക്സിബിഷന്, കൃഷിവകുപ്പ് സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്രമേള മത്സരങ്ങള്‍, ഫണ്‍ ഗെയിംസുകള്‍, ഫുഡ് സ്റ്റാളുകള്‍, മാജിക് ഷോ തുടങ്ങിയവ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ ഒൻപതുമുതല് വൈകുന്നേരം ആറുവരെയാണു പ്രവേശനം. 11നു സമാപിക്കും.