പുതുക്കിയ വോട്ടര്‍പട്ടിക ; ജില്ലയില്‍ 16.05 ലക്ഷം വോട്ടര്‍മാര്‍
1493680
Thursday, January 9, 2025 12:01 AM IST
കോട്ടയം: പുതുക്കിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയിലുള്ളത് 16,05,528 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍-8,27,002 പേര്. പുരുഷന്മാര്-7,78,510. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാർ 16 പേരുണ്ട്. 1206 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടര്‍മാരാണുള്ളത്.
2,96,552(1,54,425 പുരുഷന്മാര്,1,42,122 സ്ത്രീകള്‍) വോട്ടര്‍മാര്‍ 18-നും 19-നും ഇടയില്‍ പ്രായമുള്ളവരാണ്. 80 വയസ്സിനു മുകളില്‍ പ്രായമുള്ള 7,09,477(2,78,373 പുരുഷന്മാര്, 4,31,102 സ്ത്രീകള്‍) വോട്ടര്‍മാരുണ്ട്. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1564.
പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍-1,91,582 (പുരുഷന്മാര്-94,840, സ്ത്രീകള്‍-96,742). വൈക്കത്താണ് കുറവ്-1,63,981 (പുരുഷന്മാര്-79,406, സ്ത്രീകള്‍-84,572, ട്രാന്‍സ്ജെന്‍ഡര്‍-3).
നിയമസഭാ മണ്ഡലം തിരിച്ചുള്ള
വോട്ടര്‍മാരുടെ എണ്ണം
പാലാ- 1,86,234 (പുരുഷന്-90,079, സ്ത്രീ-96,155, ട്രാന്‍സ്ജെന്‍ഡര്‍-0)
കടുത്തുരുത്തി- 1,87,790 (പുരുഷന്-91,199, സ്ത്രീ-96,589, ട്രാന്‍സ്ജെന്‍ഡര്‍-2)
വൈക്കം- 1,63,981 (പുരുഷന്-79,406, സ്ത്രീ-84,572, ട്രാന്‍സ്ജെന്‍ഡര്‍-3)
ഏറ്റുമാനൂര്‍- 1,68,848 (പുരുഷന്-82,090, സ്ത്രീ-86,757, ട്രാന്‍സ്ജെന്‍ഡര്‍-1)
കോട്ടയം- 1,64,311 (പുരുഷന്-78,901, സ്ത്രീ-85,409, ട്രാന്‍സ്ജെന്‍ഡര്‍-1)
പുതുപ്പള്ളി- 1,80,593 (പുരുഷന്-87,714, സ്ത്രീ-92,873, ട്രാന്‍സ്ജെന്‍ഡര്‍-6)
ചങ്ങനാശേരി- 1,73,563 (പുരുഷന്-82,972, സ്ത്രീ-90,589, ട്രാന്‍സ്ജെന്‍ഡര്‍-2)
കാഞ്ഞിരപ്പിള്ളി- 1,88,626 (പുരുഷന്-91,309, സ്ത്രീ-97,316, ട്രാന്‍സ്ജെന്‍ഡര്‍-1)
പൂഞ്ഞാര്‍- 1,91,582 (പുരുഷന്-94,840, സ്ത്രീ-96,742, ട്രാന്‍സ്ജെന്‍ഡര്‍-0)