ഏറ്റുമാനൂർ ഐടിഐയിൽ അപ്രന്റിസ്ഷിപ് മേള
1494161
Friday, January 10, 2025 7:06 AM IST
ഏറ്റുമാനൂർ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രനന്റിസ്ഷിപ് മേള നടത്തം.
13ന് ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിലാണ് മേള. അപ്രന്റിസ് പരിശീലനത്തിന് അവസരം ഒരുക്കാനുള്ള മേളയിൽ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കും.
രാവിലെ 9.30 മുതൽ 11.30 വരെയാണ് രജിസ്ട്രേഷൻ. www.apprenticeshipindia.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 0481-2561803.