അമലയ്ക്ക് കലോത്സവത്തിൽ ഇരട്ട നേട്ടം
1493887
Thursday, January 9, 2025 6:53 AM IST
അയർക്കുന്നം: സബ്ജില്ല, ജില്ല തലങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അമല മേരി ബൈജു സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഇരട്ട നേട്ടം സ്വന്തമാക്കി.
ആദ്യമായി മത്സരിച്ച രണ്ടിനങ്ങളിലുമാണ് അമല ഈ നേട്ടം കരസ്ഥമാക്കിയത്. ഇംഗ്ലീഷ് പദ്യോചാരണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയ അമല ഇംഗ്ലീഷ് കഥാരചനയിൽ ബി ഗ്രേഡും നേടി. മായ മേയറിന്റെ ‘Perfect’ എന്ന കവിതയാണ് അമല അവതരിപ്പിച്ചത്.
മേനാച്ചേരിയിൽ എം.ഐ. ബൈജുവിന്റെയും ദീപാ ബൈജുവിന്റെയും മകളാണ് അമല.