സാഹിത്യ ചരിത്രരചനയും സാംസ്കാരിക പ്രവൃത്തി: ഡോ.എം.ജി. ശശിഭൂഷണ്‍
1493903
Thursday, January 9, 2025 7:07 AM IST
ചങ്ങനാശേരി: സാഹിത്യകാരെയും കൃതികളെയും പരിചയപ്പെടുത്തുക എന്നതിനപ്പുറമുള്ള സാംസ്കാരികദൗത്യം സാഹിത്യചരിത്രങ്ങള്ക്കുണ്ടെന്ന് ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ.എം.ജി. ശശിഭൂഷണ്‍. എസ്ബി കോളജ് മലയാളവിഭാഗം മുന്‍ അധ്യക്ഷനും വ്യാകരണ പണ്ഡിതനുമായ പ്രഫ. കെ.വി. രാമചന്ദ്ര പൈ അനുസ്മരണത്തില്‍ സാഹിത്യചരിത്രങ്ങളുടെ ചരിത്രം എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്റെ അധ്യക്ഷത്തില്‍ കാര്‍ഡിനല്‍ മാര്‍ ആന്റണി പടിയറ ഹാളില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് മലയാളവിഭാഗം മുന്‍ അധ്യക്ഷന്‍ കെ. ഐ. ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജയിംസ് മണിമല ദീപം തെളിച്ചു. വകുപ്പധ്യക്ഷന് ഡോ. ജോസഫ് സ്കറിയ, സ്റ്റെഫി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.