സംസ്ഥാന സ്കൂള്‍ കലോത്സവം: പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന് തിളക്കം
1493919
Thursday, January 9, 2025 11:01 PM IST
പാലാ: പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയതിന്റെ അഭിമാനത്തിലാണ് പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. ഹൈസ്കൂള്‍ വിഭാഗം തിരുവാതിരയിലും വൃന്ദവാദ്യത്തിലുമാണ് സെന്റ് മേരീസിലെ കുട്ടികള്‍ പങ്കെടുത്തത്. തിരുവാതിരയില്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും വൃന്ദവാദ്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ജേതാക്കളാകുന്നത്.
വിവിധ ജില്ലകളിലെ ഒപ്പന, തിരുവാതിര കുട്ടികളെ പരിശീലിപ്പിക്കുന്ന സവിത നൂറുദീന്‍ ടീച്ചറാണ് കുട്ടികളെ തിരുവാതിര അഭ്യസിപ്പിക്കുന്നത്. സ്കൂളിലെ സംഗീത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വൃന്ദവാദ്യത്തിന്റെ പരിശീലനവും കുട്ടികളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ്, സിസ്റ്റര്‍ ആല്‍ഫി, അഞ്ചു എസ്. നായര്‍, സിസ്റ്റര്‍ സിസി, സിസ്റ്റര്‍ ജൂലി, സിസ്റ്റര്‍ റോസ്ലിറ്റ് എന്നിവരാണ് ക്ലബ്ബിന് നേതൃത്വം നല്‍കുന്നത്.