തിരുനാളാഘോഷം
1493918
Thursday, January 9, 2025 11:01 PM IST
ഇടമറുക് പള്ളിയിൽ
ഇടമറുക്: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആരംഭിച്ചു. ഇന്നു വൈകുന്നേരം 4.45ന് കൊടിയേറ്റ് - വികാരി ഫാ. ആന്റണി ഇരുവേലിക്കുന്നേൽ. അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. ഏബ്രഹാം തകടിയേൽ. 11നു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. ജെറിൻ പുരയിടത്തിൽ. തുടർന്ന് ജപമാല തിരി പ്രദക്ഷിണം, 7.30ന് സ്നേഹവിരുന്ന്. 12നു രാവിലെ ഏഴിനു വിശുദ്ധ കുർബാന. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ. 9.45ന് വിശുദ്ധ കുർബാന - ഫാ. പ്രിന്റോ മാണിപ്പറമ്പിൽ. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - ഫാ. മിനേഷ് പുത്തൻപുര. തുടർന്ന് പ്രദക്ഷിണം. 7.30ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, സന്ദേശം - ഫാ. സേവ്യർ മാറാമറ്റത്തിൽ. 13നു രാവിലെ 6.30ന് പരേതസ്മരണ, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
പൂവത്തുങ്കല്‍ പള്ളിയിൽ
മണ്ണയ്ക്കനാട്: പൂവത്തുങ്കല്‍ സെന്റ് ബെനഡിക്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു വൈകുന്നേരം 5.30നു കൊടിയേറ്റ്, ആറിനു വിശുദ്ധ കുര്‍ബാന, നൊവേന - വികാരി ഫാ. തോമസ് പഴവക്കാട്ടില്‍. നാളെ മുതല്‍ 17വരെ വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാനയും നൊവേനയും.18നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. അഗസ്റ്റിന് കല്ലറയ്ക്കല്‍. തുടർന്നു പ്രദക്ഷിണം. 19നു രാവിലെ 10നു തിരുനാള്‍ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ പ്ലാത്തോട്ടം. തുടര്‍ന്നു വിശ്വാസപ്രഘോഷണ യാത്ര, നേര്‍ച്ചസദ്യ.
താമരക്കാട് പള്ളിയില്‍
അമനകര: താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു മുതല്‍ 12 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. ഫിലിപ്പ് കരിശേരിക്കല്‍. 5.30ന് വിശുദ്ധ കുര്‍ബാന.11നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 12നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 9.30ന് തിരുനാള്‍ റാസ. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം.